Posted On
date_range Updated On
date_range അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കാണാതായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മുങ്ങിമരിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഫുട്ബോൾ കളി കഴിഞ്ഞെത്തിയ ഏഴംഗസംഘമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്. അതിൽ രണ്ടുപേർ ഒഴുക്കിൽ പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ബഹളം കേട്ടെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനം തുടർന്നു. ഫയർഫോഴ്സും സ്ഥലത്തെത്തി. അപ്പോഴേക്കും കുട്ടികൾ ഒഴുക്കിൽ പെട്ട് മുങ്ങിത്താഴ്ന്നിരുന്നു. ഏറെ നേരം കഴിഞ്ഞ് ഫയർഫോഴ്സിന്റെ സ്കൂബ ടീം രണ്ടുകുട്ടികളെയും മുങ്ങിയെടുത്ത് ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.