മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ട്രക്ക് കാറിലിടിച്ച് കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. രണ്ട് ട്രക്കുകൾക്കിടയിൽപെട്ട കാർ ഞെരിഞ്ഞമർന്ന് തവിടുപൊടിയായി.
ഹ്യുണ്ടായ് ഐ 10 കാറിൽ സഞ്ചരിച്ച നാല് വയസുള്ള ആൺകുട്ടി ഉൾപ്പെടെ കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാറിന്‍റെ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രക്കിലെ കാമറയിൽ പതിഞ്ഞു. നിയന്ത്രണംവിട്ട് അമിതവേഗതയിലെത്തിയ ട്രക്ക് ആദ്യം കാറിൽ ഇടിക്കുകയും കാർ മറ്റൊരു ട്രക്കിലിടിക്കുകയുമായിരുന്നു. പിന്നീട് അൽപംകൂടി മുന്നോട്ട് നീങ്ങിയ ട്രക്ക് റോഡിന് കുറുകെ മറിഞ്ഞു. അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
#Mumbai Truck Runs Over Car On Mumbai-Pune Expressway, 3 Members of a Family Dead pic.twitter.com/ffxG12pKvR
— India.com (@indiacom) July 3, 2021
ഗുരുതര പരുക്കേറ്റ ട്രക്ക് ഡ്രൈവറെ ഹൈവേ പൊലീസിന്‍റെ പട്രോളിങ് സംഘം സ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 1.5 ലക്ഷത്തോളം പേരാണ് റോഡപകടത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.