ത്രേസ്യാമ്മ
Posted On
date_range Updated On
date_range ടിപ്പർലോറി ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം
വൈക്കം: ഭർത്താവുമൊത്ത് പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് കൊച്ചുപ്ലാം വീട്ടിൽ ത്രേസ്യാമ്മ(55)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ടോൾ - ചെമ്മനാകരി റോഡിൽ തേവടി പാലത്തിന് സമീപമാണ് അപകടം. ഭർത്താവുമൊത്ത് പ്രഭാതസവാരി കഴിഞ്ഞ് മടങ്ങവേ വീട്ടിൽ നിന്നും റോഡിലേക്ക് റിവേഴ്സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഭർത്താവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അനൂപ്, അനീറ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.