ജ​ല​ജ കു​മാ​രി

സ്കൂ​ട്ട​റി​ൽ ടിപ്പർ ഇടിച്ച്​ വീട്ടമ്മ മരിച്ചു

നെ​ടു​മ​ങ്ങാ​ട്: ഭ​ർ​ത്താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച്​ മ​രി​ച്ചു. ആ​ര്യ​നാ​ട് കു​രി​യാ​ത്തി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ന​യ്‌​ക്കോ​ട് കു​രി​യാ​ത്തി രാ​ഖി ഭ​വ​നി​ൽ ജ​ല​ജ കു​മാ​രി (53) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഭ​ർ​ത്താ​വ് രാ​ജേ​ന്ദ്ര​ൻ ജ​ല​ജ​യെ തൊ​ഴി​ലു​റ​പ്പു ജോ​ലി സ്ഥ​ല​ത്ത് എ​ത്തി​ക്കാ​നാ​യി സ്‌​കൂ​ട്ട​റി​ൽ കൊ​ണ്ടു​പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ൽ പു​തു​ക്കു​ള​ങ്ങ​ര​യി​ലെ ഹോ​ളോ ബ്രി​ക്സ് ക​മ്പ​നി​യി​ലേ​ക്ക് ലോ​ഡു​മാ​യി വ​ന്ന ടി​പ്പ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ നി​ന്ന്​ തെ​റി​ച്ചു​വീ​ണ ജ​ല​ജ​യു​ടെ ത​ല​യി​ലൂ​ടെ ട​യ​ർ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത്​ മ​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: ശ്രു​തി, രാ​ഖി.

Tags:    
News Summary - tipper hit on scooter; housewife killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.