നിധിൻ, മനീഷ്, ധീക്ഷ
Posted On
date_range Updated On
date_range കാസർക്കോട്ട് മൂന്നു പേർ മുങ്ങി മരിച്ചു
കാസർകോട് :കരിച്ചേരി പുഴയില്‍ കുണ്ടംകുഴി തോണിക്കടവ് ചൊട്ടയിൽ മൂന്നുപേർ മുങ്ങിമരിച്ചു.കുണ്ടംകുഴി ഗദ്ധേമൂലയിലെ ചന്ദ്രാജിയുടെ മകന് നിധിന് (38), ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30 ), ഇവരുടെ ബന്ധു മനീഷ് ( 15) എന്നിവരാണ് മരിച്ചത്. നിധിന്റെ വീട്ടിൽ വിരുന്നുവന്ന കർണാടകയിൽ നിന്നുള്ള പത്തംഗ സംഘം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് തിങ്കളാഴ്ച വൈകുന്നേരം ദുരന്തമുണ്ടായത്.
ദീക്ഷ ചുഴിയിൽ അകപ്പെട്ടതുകണ്ട് രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റു രണ്ടു പേർ മുങ്ങിപ്പോവുകയായിരുന്നു.പൊലീസും അഗ്നിസുരക്ഷാ സേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ മനീഷിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്.രണ്ട് മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.