ഷീബ
Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു
കൊടുവള്ളി: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു. കിഴക്കോത്ത്കണ്ടിയിൽ മീത്തൽ കോളനിയിലെ കാരമ്പാറമ്മൽ നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്റെ ഭാര്യ ഷീബയാണ് (43) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു.
പാലക്കാട് സ്വദേശി ജയപ്രകാശനാണ് (ഷീന ടൈലറിങ് താമരശ്ശേരി) ഭർത്താവ്. പിതാവ്: ഒഴലക്കുന്ന് കാരംപാറമ്മൽ പരേതനായ സ്വാമി. മാതാവ്: ചിരിതക്കുട്ടി. മക്കൾ: സുവർണ (എം.ജെ.എച്ച്.എസ്.എസ് വിദ്യാർഥിനി), അഭിനവ് (എളേറ്റിൽ ജി.എം.യു.പി സ്കൂൾ വിദ്യാർഥി). സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.