ഗോപകുമാർ
Posted On
date_range Updated On
date_range സഹോദരിയുടെ വീട്ടിലെത്തിയ യുവാവ് മരത്തിൽനിന്നും വീണ് മരിച്ചു
അഞ്ചൽ (കൊല്ലം): സഹോദരിയുടെ വീട്ടിൽ വിരുന്നിനെത്തിയ യുവാവ് മരത്തിൽനിന്നും വീണ് മരിച്ചു. ഏരൂർ നെട്ടയം ഗോപവിലാസത്തിൽ ഗോപാലൻ-ഇന്ദിര ദമ്പതികളുടെ മകൻ ഗോപകുമാർ (37) ആണ് മരിച്ചത്.
ഉമ്മന്നൂർ പഞ്ചായത്തിലെ മത്തായിമുക്കിലുള്ള സഹോദരിയുടെ വീട്ടിലെത്തിയ ഗോപകുമാർ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ പറമ്പിലെ മാവിൽ കയറി മാങ്ങയിടവേ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സ്മിത. മക്കൾ: ഗൗരി പാർവതി, ഗൗരിലക്ഷ്മി, ദേവയാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.