കോട്ടയം: പശുവിെൻറ കയറിൽ കുരുങ്ങിയ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുതുച്ചിറ സാബുവിെൻറ മകൻ അരുണാണ് (27) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഐക്കരച്ചിറ -കല്ലുങ്കത്ര റോഡിൽ ശ്മശാനത്തിന് സമീപമായിരുന്നു അപകടം.
റോഡരികിൽ കെട്ടിയിരുന്ന പശുവിെൻറ കയർ ബൈക്കിൽ കുരുങ്ങി മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ അരുണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. പിൻസീറ്റിൽ യാത്രചെയ്തിരുന്ന യുവാവിനും പരിക്കേറ്റു. മാതാവ്: രാജമ്മ. സഹോദരങ്ങൾ: സരുൺ, കിരൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.