Posted On
date_range Updated On
date_range മെഡി. കോളജിൽ കെട്ടിടനിർമാണത്തിനിടെ തൊഴിലാളി വീണു മരിച്ചു
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് അങ്കണത്തിലെ പരീക്ഷഹോൾ നിർമാണത്തിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം ആനശ്ശേരി (പുറത്തോട്ടു കണ്ടി) രാജന്റെ മകൻ രഞ്ജിത്ത് (31) ആണ് മരിച്ചത്.
മെക്കാനിക്ക് ആയിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് വീണത്. ഉച്ചക്ക് 12 മണിയോടെയാണ് അപകടം. ഉടൻ മെഡി. കോളജ് തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: സജിത. സഹോദരൻ: അഭിനവ് (സഞ്ജു). സാസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് തറവാട് ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.