Posted On
date_range Updated On
date_range അടുക്കളയില്‍ നിന്ന് വസ്ത്രത്തില്‍ തീപടർന്ന് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു
കൊണ്ടോട്ടി: പൊള്ളലേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു. നെടിയിരുപ്പ് മില്ലുംപടിയില്‍ കോട്ട അബ്ദുറഹ്മാന് ആരിഫിന്റെയും തയ്യില്‍ ഹസീനയുടെയും മകൾ അനീന റഹ്മാന് (19) ആണ് മരിച്ചത്.
കഴിഞ്ഞ രണ്ടിന് വീട്ടിലെ അടുക്കളയില്‍ നിന്ന് വസ്ത്രത്തില്‍ തീപടരുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: അഷ്ഫാക് റഹ്മാന്, ആഷിഖ് റഹ്മാന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.