ഷുഹൈബ്
Posted On
date_range Updated On
date_range വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു
കൊടുവള്ളി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പരപ്പൻ പോയിൽ മുക്കലംപാടിയിൽ സി.കെ. സുലൈമാന്റെ മകൻ ശുഹൈബ് (21) ആണ് മരിച്ചത്.
ജൂലൈ 17ന് ഉച്ചയോടെ ചാത്തമംഗലം വേങ്ങേരി മഠം ജംങ്ഷനിൽ വെച്ചായിരുന്നു അപകടം. ഷുഹൈബ് സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ് വരുന്നതിനിടെ ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. കുന്ദമംഗലം ആര്‍ട്സ് കോളജ് ബി.കോം വിദ്യാര്‍ഥിയായിരുന്നു.
ഷുഹൈബ് പിതാവിനൊപ്പം പത്രവിതരണ ജോലിയും ചെയ്ത് വന്നിരുന്നു. മാതാവ്: സലീന. സഹോദരങ്ങൾ: ഷഫീഖ്, ഷമീം, ആമിനഷെസ (വിദ്യാർഥിനി). ഖബറടക്കം വ്യാഴാഴ്ച്ച വാവാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.