അപകടത്തിൽ പരിക്കേറ്റ എസ്.കെ.എസ്.എസ്.എഫ് നേതാവ് മരിച്ചു


ഇരിക്കൂർ : വാഹനാപകടത്തിൽ പരിക്കേറ്റ എസ്.കെ.എസ്.എസ്.എഫ് ഇരിക്കൂർ മേഖല വൈസ് പ്രസിഡന്റ് ഹാഫിള് ഇസ്മായിൽ ഫൈസി (28) നിര്യാതനായി. ചാലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരിക്കൂർ നിടുവള്ളൂർ സ്വദേശിയായ ഇസ്മായിൽ ഫൈസി തൈലവളപ്പ് ജുമാമസ്ജിദ് ഖത്തീബായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴോടെ ചെക്കികുളം പള്ളിയത്തായിരുന്നു അപകടം നടന്നത്. ഇസ്മാഈൽ ഫൈസി സഞ്ചരിച്ച ബെക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് ഇദ്ദേഹം മരണപ്പെട്ടത്.

പരേതനായ വി.വി മഹമൂദ് മുസ്ലിയാരുടെയും കിണാക്കൂൽ ഖദീജയുടെയും മകനാണ്.ഭാര്യ : ജാബിറ (മട്ടന്നൂർ),മകൻ : സാലിഹ്, സഹോദരങ്ങൾ : ലത്തീഫ്,ഫത്താഹ് ദാരിമി,അനസ് മൗലവി,അമീൻ,താഹിറ,റൈഹാനത്ത്,സഫിയത്ത് കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ഇരിക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും ചിത്രം : ഹാഫിള് ഇസ്മായിൽ ഫൈസി

Tags:    
News Summary - The SKSSF leader died after being injured in the accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.