Posted On
date_range Updated On
date_range നരുവാമൂട്ടിലെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു
നേമം: നരുവാമൂട്ടിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരണപ്പെട്ടു. മുക്കംപാലമൂട് തലയറക്കോണം ചെമ്മണ്ണുക്കുഴി വിജയാലത്തിൽ വിജയൻ-മിനി ദമ്പതികളുടെ മകൻ വിനീഷ് (19) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു മുടവൂർപ്പാറയ്ക്ക് സമീപം വിനീഷും സുഹൃത്ത് ശരത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു ടെമ്പോയുമായി കൂട്ടിയിടിച്ചത്. ശരത്ത് സംഭവദിവസം തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു വിനീഷിെൻറ മരണം.
സഹോദരി: വിനിത. മൃതദേഹം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കരിച്ചു.
വിനീഷ് (19)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.