Posted On
date_range Updated On
date_range എ.ഡി.ജി.പി എസ്.ശ്രീജിത്തിെൻറ ഔദ്യോഗിക വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
പന്തളം: ട്രാൻസ്‌പോർട്ട് കമ്മീഷണർ എ.ഡി.ജി.പി എസ്.ശ്രീജിത്തിെൻറ ഔദ്യോഗിക വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ആൾ മരിച്ചു .പന്തളം, പറന്തൽ,മല്ലശ്ശേരി വീട്ടിൽ പദ്മകുമാറി(48)നാണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി കാൽനടയായി പോകുകയായിരുന്ന പത്മ കുമാറിനെ എ.ഡി.ജി.പിയുടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇയാളെ എ.ഡി.ജി.പി. തന്നെ വാഹനത്തിൽ കയറ്റി അടൂർ താലൂക്കാശുപത്രിയിലെത്തിച്ചത്. എം.സി.റോഡിൽ പന്തളത്തിനും അടൂരിനും ഇടയിൽ പറന്തൽ ജംഗ്ഷനിന് സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. അടൂർ ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്കുവന്ന കാറാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ പദ്മകുമാറിനെ ഇടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.