പി.എ. ബക്കർ

വിദ്യാർഥികൾ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറി; ചായ കുടിക്കാനെത്തിയയാൾ മരിച്ചു

ആലുവ: കുട്ടികള്‍ ഓടിച്ച കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി. കടയിൽ ചായ കുടിക്കാനെത്തിയയാൾ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ദേശീയപാതയിൽ ആലുവ മുട്ടം തൈക്കാവിനു സമീപം ഞായറാഴ്ച രാവിലെ 7.50നായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആലുവ നൊച്ചിമ കോമ്പാറ പള്ളിക്കുടി വീട്ടിൽ പി.എ. ബക്കറാണ് (62) മരിച്ചത്.

ആലുവ ഭാഗത്തുനിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം തെറ്റി റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചു കയറിയത്. ഡ്രൈവറെ കൂടാതെ നാലുപേരാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും പ്ലസ് വൺ വിദ്യാർഥികളാണ്. ഇതിൽ ഒരാൾക്ക് മാത്രമാണ് ലൈസൻസുണ്ടായിരുന്നത്. ലൈസൻസില്ലാത്തയാളാണ് കാർ ഓടിച്ചിരുന്നതെന്നാണ് സംശയിക്കുന്നത്.

കൊടുങ്ങല്ലൂർ സ്വദേശികളായ ഇവർ ഞായറാഴ്ച്ച അവധി ദിനത്തിൽ വാടകക്കെടുത്ത കാറിൽ കറങ്ങാനിറങ്ങിയതായിരുന്നു. ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്.

മരിച്ച പി.എ. ബക്കർ കളമശ്ശേരി റെയിവെ ഗുഡ് ഷെഡിൽ ലോറി ഡ്രൈവർ ആയിരുന്നു. അവിടേക്ക് പോകുന്നതിനിടയിലാണ് ചായ കുടിക്കാൻ കടയിൽ കയറിയത്.

പരിക്കേറ്റവരെയെല്ലാം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബക്കറിനെ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം ഖബറടക്കം നടത്തി. ഭാര്യ: അസൂറ. മക്കൾ: ഷിജു, ഷിബു പള്ളിക്കുടി (എടത്തല പഞ്ചായത്തംഗം), ഷിബിന. മരുമക്കൾ: ഷെഫീന, സനിയ, അബ്ദുൽ കലാം.

അപകടത്തിൽപെട്ട വാഹനം


Tags:    
News Summary - The car in which the students were traveling crashed into the shop; The man who came to drink tea died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.