Posted On
date_range Updated On
date_range പത്തു വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു
കട്ടപ്പന: കട്ടപ്പനക്ക് സമീപം മേട്ടുകുഴിയിൽ പത്തു വയസുകാരൻ പടുതാകുളത്തിൽ വീണ് മരിച്ചു. വാഴക്കൽ സൂര്യയുടെ മകൻ പ്രശാന്ത് (10) ആണ് മരിച്ചത്.
പിതാവ് സൂര്യ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ പണിയുകയായിരുന്നു. അച്ഛനോടൊപ്പം എത്തിയ പ്രശാന്ത് സമീപത്തെ പടുതാകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിലാണ് പടുതാകുളത്തിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കട്ടപ്പന സെന്റ് ജോർജ് എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് പ്രശാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.