ബദിയടുക്ക: കോവിഡ് രോഗിയെയും കൊണ്ടുപോവുകയായിരുന്ന '108 ആംബുലൻസ്' സ്കൂട്ടറിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. സ്കൂട്ടറോടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബദിയടുക്ക പെർഡാല പയ്യാലടുക്കയിലെ ഹമീദ്-സുഹറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാഹിലാണ് (14) മരിച്ചത്. പെർഡാല നവജീവൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂട്ടറോടിച്ച പെർഡാലയിലെ ഇബ്രാഹിമിെൻറ മകൻ അബ്ദുൽ സമദിനെ (19) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കാസർകോട്ടുനിന്നും മൂന്ന് കോവിഡ് രോഗികളെയും കൊണ്ട് ഉക്കിനടുക്ക മെഡിക്കൽ കോളജിലേക്ക് വന്ന ആംബുലൻസാണ് ബദിയടുക്ക സർക്കിളിനടുത്ത് സ്കൂട്ടറിലിടിച്ചത്. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നതായിരുന്നു ഷാഹിലും സമദും. ഇടിച്ച ശേഷം സ്കൂട്ടറിനെ അൽപദൂരം വലിച്ചിഴച്ചു കൊണ്ടുപോയശേഷമാണ് ആംബുലൻസ് നിന്നത്. തലക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ഷാഹിലിനെയും സമദിനെയും ഉടൻ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഷാഹിൽ വഴിമധ്യേ മരിച്ചു. ഷാഹിലിെൻറ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: ജഫീൻ, അമാന, അൽഹജ്.
മുഹമ്മദ് ഷാഹിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.