Posted On
date_range Updated On
date_range സൈക്കിളിൽ പോകുന്നതിനിടെ വീട്ടിനടുത്ത കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു
തിരൂർ: സൈക്കിൾ യാത്രക്കിടെ കുളത്തിലേക്ക് മറിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. തിരൂർ കോട്ട് പഴങ്കുളങ്ങര മുച്ചിരിപറമ്പിൽ രാജേഷിൻ്റെ മകൻ ആകാശ് (12) ആണ് മരിച്ചത്. തിരൂർ എം.ഇ.എസ് സെൻട്രൽ സ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. വീട്ടിലേക്ക് സൈക്കിൾ ചവിട്ടി വരുന്നതിനിടെ ബാലൻസ് തെറ്റി വീടിന് സമീപത്തെ നീലിക്കുളത്തിലേക്ക് വീഴുകയായിരുന്നു. പായൽ നിറഞ്ഞ കുളത്തിൽ സൈക്കിൾ വീണ് കിടക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
തിരൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി ആകാശിനെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മ : റീമ. സഹോദരന് : അര്ജുന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.