അപര്‍ണ 

ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ എസ്.എഫ്.​െഎ നേതാവ് മരിച്ചു

തൃശൂര്‍: ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ എസ്.എഫ്.ഐ നേതാവ് മരിച്ചു. എസ്.എഫ്.ഐ പഴഞ്ഞി മേഖലാ സെക്രട്ടറിയും പഴഞ്ഞി എം.ഡി കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയുമായ ചെറുതുരുത്തി മണ്ടുംപാല്‍ വീട്ടില്‍  അപര്‍ണ (18) ആണ് മരിച്ചത്. അനില്‍കുമാര്‍ - മാലതി ദമ്പതികളുടെ മകളാണ്. 

ഇന്ന് രാവിലെ 11ന് ചൊവ്വന്നൂര്‍ പന്തല്ലൂരിലാണ് അപകടമുണ്ടായത്. എസ്.എഫ്.ഐ കുന്നംകുളം ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തും സമ്മേളന പ്രതിനിധിയുമായ അക്ഷയി​െൻറ ബൈക്കില്‍ കുന്നംകുളത്ത് നിന്നും പോകുന്നതിനിടെയാണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ അപര്‍ണയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. റോഡരികിലേക്ക് വീണ അക്ഷയിയുടെ കാലില്‍ നിസാര പരുക്കേറ്റു. സമ്മേളന സ്ഥലത്തിനടുത്താണ് അപകടം നടന്നത്. അപര്‍ണയുടെ മരണത്തെ തുടര്‍ന്ന് സമ്മേളനം മാറ്റിവെച്ചു. 

Tags:    
News Summary - SFI leader dies in an accident where a tipper lorry hits a bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.