കട്ടപ്പന: തോട്ടം തൊഴിലാളികളുമായി പോയ ജീപ്പിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കട്ടപ്പനമാർക്കറ്റിൽ ഇറച്ചികട നടത്തിയിരുന്ന പുളിയൻമല വലിയപാറ പാലയ്ക്കൽ സണ്ണിയാണ് (50) മരിച്ചത്. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ പുളിയൻമലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.
തോട്ടം തൊഴിലാളികളുമായി അമിത വേഗത്തിൽ പോയ സുമോ ജീപ്പ് സണ്ണിയുടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചേറ്റുകുഴിയിലെ ഏലത്തോട്ടത്തിൽ നിന്നും പണി കഴിഞ്ഞ് സ്കൂട്ടറിൽ തിരികെ പുളിയന്മലയിലെ വീട്ടിലേക്ക് വരികയായികയായിരുന്നു സണ്ണി. പുളിയന്മലയിൽ നിന്നും തോട്ടം തൊഴിലാളികളുമായ് തമിഴ് നാട്ടിലേക്ക് പോയ സുമമോ ജീപ്പാണ് അപകമുണ്ടാക്കിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സണ്ണിയെ കട്ടപ്പന സഹകരണ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല .
ജീപ്പിന്‍റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നു പറയുന്നു. അപകടം സംഭവിച്ച് ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സണ്ണിയുടെ മൃതദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷേർളി, മക്കൾ: അമൽ, അമിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.