അപകടത്തിൽ മരിച്ച സി.ആർ. പ്രമോദ്
Posted On
date_range Updated On
date_range മിനിവാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
തൃപ്പൂണിത്തുറ: മിനി വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പൂണിത്തുറ ഗാന്ധി സ്ക്വയറിൽ ചേലയ്ക്കൽ വീട്ടിൽ പരേതനായ രാജന്‍റെ മകൻ സി.ആർ. പ്രമോദ് (50) ആണ് മരിച്ചത്. വൈക്കം റോഡിൽ കണ്ണൻ കുളങ്ങര കവലയ്ക്കടുത്ത് ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് അപകടം.
പുതിയകാവ് ഭാഗത്ത് നിന്നും വരികയായിരുന്ന പ്രമോദിന്‍റെ സ്ക്കൂട്ടറും കിഴക്കേക്കോട്ടയിൽ നിന്നും വന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ പ്രമോദിനെ താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഫുട്ബാൾ കോച്ചായിരുന്ന പ്രമോദ് ഭഗത് സോക്കർ ക്ലബ്ബിന്റെ സജീവ പ്രവർത്തകനായിരുന്നു. മാതാവ്: പരേതയായ നാരായണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.