ഷീബ
Posted On
date_range Updated On
date_range ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
കൊയിലാണ്ടി: ദേശീയ പാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പന്തലായനി മീത്തലെ വീട്ടിൽ ഷീബ (52)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ അങ്ങാടിയുടെ വടക്ക് കെ.ഡി.സി ബാങ്കിനു സമീപത്തായിരുന്നു അപകടം. സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
മരുമകന്‍റെ കൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ച അഖിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊയിലാണ്ടി പൊലീസ്, അഗ്നിസുരക്ഷ സേന എന്നിവർ സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചു.
ഭർത്താവ്: ഹരിദാസൻ. മക്കൾ: ആതിര, അക്ഷയ്. മരുമകൻ: അഖിൽ (മുചുകുന്ന്). പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: ഓമന അമ്മ. സഹോദരങ്ങൾ: ശശി (ഗൾഫ്), സരോജിനി (കോട്ടൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.