കോട്ടക്കലിൽ വാഹനാപകടം; കൈക്കുഞ്ഞ്​ മരിച്ചു

കോട്ടക്കൽ (മലപ്പുറം): ദേശീയപാത എടരിക്കോടിന്​ സമീപം കോഴിച്ചെനയിൽ വാഹനാപകടത്തിൽ കൈക്കുഞ്ഞ്​ മരിച്ചു. മൂന്ന്​ പേർക്ക്​ ഗുരുതരമായി പരിക്കേറ്റു​. തിരൂരങ്ങാടി മുന്നിയൂർ സ്വദേശി റഷീദിന്‍റെ മകൾ ആയിശ (ഒരു മാസം) ആണ്​ മരിച്ചത്​.

കുട്ടിയുടെ പിതാവ്​ റഷീദ്​, മാതാവ്​ മുബഷിറ, കുട്ടിയെ പരിചരിക്കാനെത്തിയ അടൂർ സ്വദേശി റജീന എന്നിവരെ പരിക്കുകളോടെ കോട്ടക്കൽ അൽമാസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.45 ഓടെയാണ്​ അപകടം.

ഇവർ സഞ്ചരിച്ച കാറിൽ എതിരെ വരികയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു. കുഴൽ കിണർ ജോലിക്ക്​​ ഉപയോഗിക്കുന്ന ലോറിയാണ്​ അപകടമുണ്ടാക്കിയത്​.

Tags:    
News Summary - road accident in Kottakal; infant died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.