റസിൻ ഷാ
Posted On
date_range Updated On
date_range വലിച്ചെറിഞ്ഞ ട്യൂബിൽനിന്ന് എലിവിഷം വായിലായി; മൂന്ന് വയസ്സുകാരൻ മരിച്ചു
പരപ്പനങ്ങാടി (മലപ്പുറം): ചെട്ടിപ്പടി കുപ്പിവളവിൽ വലിച്ചെറിഞ്ഞ എലിവിഷത്തിന്‍റെ ട്യൂബിലെ പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസ്സുകാരൻ മരിച്ചു. ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ
സുഹൈല - അന്‍സാര്‍ ദമ്പതികളുടെ ഏകമകൻ റസിൻ ഷാ (3) ആണ് മരിച്ചത്.
ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാവുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റസിൻ ഷാ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലൈമാന്‍റെ പേരക്കുട്ടി ആണ്. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.