Posted On
date_range Updated On
date_range കാറിലും ഓട്ടോയിലും ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
സുൽത്താൻ ബത്തേരി: നിർത്തിയിട്ട കാറിലും ഓട്ടോറിക്ഷയിലും ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബത്തേരി പാതിരിപ്പാലത്താണ് അപകടമുണ്ടായത്.
പാതിരിപ്പാലം അമ്പലത്തിനു സമീപം നിർത്തിയിട്ടിരുന്ന കാറിലേക്ക് ബത്തേരി ഭാഗത്തുനിന്നും വന്ന മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഈ വാഹനങ്ങൾ സമീപത്തുള്ള മറ്റൊരു ഓട്ടോറിക്ഷയിലേക്ക്കൂടി ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ കല്ലറക്കൽ പ്രതീഷ് (30) ആണ് മരിച്ചത്.
സംഭവത്തിൽ കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ, കുട്ടി, സമീപത്തുണ്ടായിരുന്ന ലോട്ടറി തൊഴിലാളി തുടങ്ങിയവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.