??.??.???????????

കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചേപ്പനം: വൈക്കം കാട്ടിക്കുന്നിൽ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേപ്പനം പൂപ്പാടിയിൽ വിശ്വംഭരന്റെയും കുമാരിയുടെയും മകൻ പി.വി.വിനീഷ്കുമാറാണ്(39) മരിച്ചത്. ജല ഗതാഗത വകുപ്പ് കണ്ണൂർ പയ്യന്നൂർ സ്റ്റേഷൻ ബോട്ട് മാസ്റ്ററാണ്.

ചേപ്പനത്തെ വീട്ടിൽ നിന്നും കാട്ടിക്കുന്നിലെ ഭാര്യവീട്ടിലേക്കു പോകുംവഴി ബുധൻ രാത്രി ഏഴരയോടെ കാട്ടിക്കുന്ന് കവലയ്ക്കും ക്ഷേത്രത്തിനും ഇടയിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പുലർച്ചെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: കാവ്യശ്രീ. മകൾ : അദ്വിക. സഹോദരൻ: ബിബു രാജ് (ആലപ്പുഴ കളക്ട്രേറ്റ് ). 

Tags:    
News Summary - One dead in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.