Posted On
date_range Updated On
date_range ഒന്നര വയസ്സുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളിയുടെ ഒന്നര വയസ്സുള്ള മകൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. പത്തപ്പിരിയം പെരുവിൽകുണ്ടിൽ താമസിക്കുന്ന ഫയ്ജു റഹ്മാൻ -ജാഹിദ ബീഗം ദമ്പതികളുടെ മകൻ മസൂദ് ആലം (ഒന്നരവയസ്) ആണ് മരിച്ചത്.
പെരുവിൽകുണ്ട് കോഴിഫാമിൽ നിന്നാണു കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. ഉടൻ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.