കാഞ്ഞങ്ങാട്: സ്കൂട്ടർ യാത്രക്കിടെ, താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു. കൂടെയുണ്ടായിരുന്ന പേരക്കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മന്യോട്ടെ അമ്പലത്തിനു സമീപത്ത് താമസിക്കുന്ന ഡി.വി. ബാലകൃഷ്ണനാണ് (70) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ പേരക്കുട്ടിയെ ട്യൂഷൻ സെൻററിൽനിന്ന് കൂട്ടി വീട്ടിലേക്കുള്ള യാത്രയിൽ കൊവ്വൽപള്ളി മഖാം റോഡിലാണ് അപകടം.ഓടിക്കൂടിയ നാട്ടുകാർ ബാലകൃഷ്ണനെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതരായ കൊട്ടൻകുഞ്ഞി-മാണിക്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ഗൗരി. മക്കൾ: ദിവ്യ, നവ്യ (നഴ്സ്, ജില്ല ആശുപത്രി കാഞ്ഞങ്ങാട്). മരുമക്കൾ: വസന്തൻ, സൂരജ് (ഇരുവരും ആർമി ഉദ്യോഗസ്ഥർ). സഹോദരങ്ങൾ: മീനാക്ഷി, ഓമന, ദാമോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.