നരിക്കുനി: കാര്‍ സ്കൂട്ടറിലിടിച്ച് തെറിച്ചുവീണ നഴ്സ് ടിപ്പർ ലോറി കയറി മരിച്ചു. നരിക്കുനി കാരുകുളങ്ങര താഴെ കരുവന്‍പൊയില്‍ സത്യെൻറ ഭാര്യ ബിനിലയാണ് (41) മരിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡിൽ കൊട്ടാരമുക്കിലാണ് അപകടം. കൂട്ടാലിടയിലെ സ്വന്തം വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ഓവർടേക് ചെയ്തു വന്ന കാർ സ്കൂട്ടറിൽ തട്ടിയതിനെ തുടർന്നു ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു ബിനില. ടിപ്പർ കയറി തലക്ക് ഗുരുതര പരിക്കേറ്റ ബിനിലയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
നിര്‍ത്താതെ പോയ കാറിനെ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നരിക്കുനിയിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്സാണ്. കൂട്ടാലിട കോണിപ്പുറത്ത് ചാലിൽ ദാമോദരൻ നായരുടെയും ദേവകി അമ്മയുടെയും മകളാണ്. മക്കൾ: അഥിൻജിത്ത്, അമർജിത്ത്. സഹോദരങ്ങൾ: ബിന്ദു, രജിത, ധനിലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.