വടകര: ട്രെയിൻ ഇറങ്ങി വന്നയാളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. തിരുവള്ളൂർ വെള്ളൂക്കരയിലെ വരോളി മീത്തൽ ഇബ്രാഹിമിനെയാണ് (65) റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് 100 മീറ്റർ അകലെ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ച അഞ്ചു മണിയോടെ ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ വടകര സ്റ്റേഷനിൽ ഇറങ്ങിയതാണ്. രാവിലെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആന്ധ്ര വിജയവാഡയില്‍ ജോലി ചെയ്യുന്ന ഇബ്രാഹിം രോഗബാധിതനായ സഹോദരനെ കാണാന്‍ വരുമ്പോഴാണ് അപകടത്തില്‍പെട്ടത്. വടകര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. പിതാവ്: പരേതനായ അബ്ദുല്ല ഹാജി. മാതാവ്: ഖദീജ. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് അലി, ലത്തീഫ്, മുഹമ്മദ് മുർഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.