മുക്കം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാരശേരി ചോണാട്ട് മുഹമ്മദ് (65) മരിച്ചു. ഈ മാസം മൂന്നിനായിരുന്നു അപകടം. ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഖബറടക്കം ബുധനാഴ്ച കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ നടക്കും. ഭാര്യ: പാത്തുമ്മ. മക്കൾ: ഷമീർ, ഫെബിന, ഹിബ. മരുമക്കൾ: ജുനൈസ് (അരീക്കോട്), ശിഹാബ് (താത്തൂര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.