പയ്യോളി: രാത്രിനമസ്കാരത്തിന് പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കവേ വയോധികൻ ബൈക്ക് തട്ടി മരിച്ചു. പയ്യോളി പെരുമാൾപുരം മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റി സെക്രട്ടറിയും തേൻ കച്ചവടക്കാരനുമായ ചെറുകുറ്റി മുബാറക് മൻസിലിൽ എം.പി. അബ്ദുല്ല ഹാജിയാണ് (72) മരിച്ചത്. ദേശീയപാതയിൽ പയ്യോളി ഹയർസെക്കൻഡറി സ്കൂളിന് സമീപം ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. റോഡരികിൽ ബൈക്ക് നിർത്തി മറുവശത്തെ പള്ളിയിലേക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുല്ല ഹാജിയെ കൊയിലാണ്ടി ഭാഗത്തുനിന്ന് വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരിച്ചു. ദീർഘകാലം കുവൈത്തിൽ പ്രവാസിയായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തേൻ കച്ചവടം നടത്തിവരുകയായിരുന്നു. ഭാര്യ: പരേതയായ ആയിശ. മക്കൾ: മുബാറക് (കുവൈത്ത്), മുജീബ്, മുനീർ (ഫയർ ഫോഴ്സ്), നമീറ. മരുമക്കൾ: ഇസ്മായിൽ, ഹാജറ, അർഷിന, സഹ്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.