രാമനാട്ടുകര: രാമനാട്ടുകര ബൈപാസ് മേൽപാലത്തിൽ കാറിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. രാമനാട്ടുകര തോട്ടുങ്ങൽ മങ്ങാട്ടയിൽ കുനിയിൽ തെക്കേതൊടി മുസ്തഫയുടെ മകൻ ഷാഹ്സാദ് (16) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3.30നാണ് അപകടം. പിതാവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ തലയിൽ നിന്നും തെറിച്ചു റോഡിൽ വീണ തൊപ്പി തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബ്രിഡ്ജിൽനിന്ന് താഴെക്ക് തെറിച്ചു വീണ് ഗുരുതര പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മാതാവ് : ഷഹനാസ്. സഹോദരങ്ങൾ: ഷഹബാസ്, ഈമാൻ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് ചെമ്മലിൽ പള്ളി ഖബർസഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.