മാനന്തവാടി: പിക്കപ്പ് വാൻ തട്ടി സ്കൂട്ടർ യാത്രികൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. ഒണ്ടയങ്ങാടി മുദ്രമൂല കോളനി പരേതനായ ജോഗിയുടെ മകൻ രമേശൻ (25) ആണ് മരിച്ചത്. സുഹൃത്ത് സജിയെ ഗുരുതര പരിക്കുകളോടെ ജില്ല ആശുപത്രി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന വിൻസെൻറ് ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒണ്ടയങ്ങാടി അങ്ങാടിക്ക് സമീപം റോഡരികിൽ വീണുകിടന്ന ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിക്കപ്പ് വാൻ ഇവരുടെ വാഹനം തട്ടിയിട്ട് കടന്നു കളയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: കാളി. ഭാര്യ: സുജിത്ര. സഹോദരങ്ങൾ: രാധ, രതി, രാജീവൻ, ശശി, മണി, മാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.