കാക്കൂർ: വീട്ടിലേക്ക് വെള്ളമെത്തിക്കുന്ന കിണറ്റിലെ മോട്ടോർ നന്നാക്കാൻ സഹായിക്കുന്നതിനിടെ ഷോക്കേറ്റു മരിച്ചു. കാക്കൂർ രാമല്ലൂരിലെ കിഴക്കയിൽ അശോകൻ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടം. വയറിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ മൂത്തോറെൻറയും ഉണിച്ചിരയുടെയും മകനാണ്. ഭാര്യ: ശോഭന. മക്കൾ: ലിജീഷ്, ലിബീഷ്, ഷിനു. മരുമക്കൾ: രേഷ്മ, ഐശ്വര്യ, ആര്യശ്രീ. സഹോദരങ്ങൾ: പ്രഭാകരൻ, പരേതരായ ബാലകൃഷ്ണൻ, രവി, സദാനന്ദൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.