കുറ്റ്യാടി: വേളം പൂമുഖം അങ്ങാടിയിൽ ബൈക്കിൽ പിക്കപ് വാനിടിച്ച് ദർസ് വിദ്യാർഥി മരിച്ചു. തീക്കുനി ജീലാനിനഗറിലെ തലത്തൂർ കുഞ്ഞമ്മദിന്റെ മകൻ സഹദ് (20) ആണ് മരിച്ചത്. വില്യാപ്പള്ളി മഹ്ദത്തുൽ ജലാലിയയ്യിൽ ആറാം വർഷ വിദ്യാർഥിയായ സഹദ് വ്യാഴാഴ്ച ഉച്ചക്ക് കാക്കുനിയിലെ ഒരു വീട്ടിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ഉസ്താദിനൊപ്പം പോകുമ്പോഴാണ് അപകടം. തീക്കുനി ഭാഗത്തുനിന്ന് വാഴക്കുല കയറ്റിവരുകയായിരുന്ന വാൻ അമിത വേഗത്തിലായിരുന്നെന്നും ഇതര സംസ്ഥാനക്കാരനായ ഡ്രൈവർ മദ്യപിച്ചിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്. കുറ്റ്യാടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ പിൻസീറ്റിലായിരുന്ന അധ്യാപകൻ കരുവാരക്കുണ്ട് സ്വദേശി മുഹമ്മദലി റഹ്മാനി റോഡിൽ തെറിച്ചു വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. കുറ്റ്യാടി ഗവ.ആശുപത്രിയിൽ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.