Posted On
date_range Updated On
date_range അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച് മരിച്ചു
കൊയിലാണ്ടി: നന്തിയിൽ അമ്മയും പിഞ്ചു മകനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ നാല് വയസ്സുള്ള കശ്യപ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കും മാറ്റി.
ആനക്കുളം അട്ടവയലിൽ മനുലാലിന്റെ ഭാര്യയാണ് ഹർഷ. കൊല്ല ചിറക്ക് സമീപം തളിക്ഷേത്രത്തിന് പിറകിൽ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കാശിനാഥ് എന്നു പേരുള്ള മറ്റൊരു മകൻ കൂടിയുണ്ട് ദമ്പതികൾക്ക്. ഹർഷയുടെ പിതാവ്: ശശി, മാതാവ്: ഷൈനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.