അമൽ ഇഹ്സാൻ
Posted On
date_range Updated On
date_range ബസിൽനിന്ന് തെറിച്ച് വീണ യുവാവ് മരിച്ചു
കാളികാവ് (മലപ്പുറം): ബസിൽനിന്ന് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ഉദരംപൊയിലിലെ പിലാത്തോട്ടിൽ അസീസിന്റെ മകൻ അമൽ ഇഹ്സാൻ (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം.
നിലമ്പൂരിൽനിന്ന് വയറിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിവെച്ച പാറയിൽ വെച്ച് ബസിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. വീടിന് സമീപം ഇറങ്ങാൻ സീറ്റിൽ നിന്ന് എഴുന്നേറ്റപ്പോഴാണ് വെടിവെച്ചപാറ വളവിൽ പിൻ ഭാഗത്തെ വാതിലിലൂടെ തെറിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.