പ്രതീകാത്മക ചിത്രം

ആൾമറ കെട്ടുന്നതിനിടെ കിണറിന്‍റെ വക്ക് ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു

ബാലുശേരി: മണ്ണാംപൊയിലിൽ ആൾമറ കെട്ടുന്നതിനിടെ കിണറിന്‍റെ വക്ക് ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തേനങ്ങാപൊയിൽ ശ്രീനിവാസനാണ് (49) മരിച്ചത്. 

മണ്ണാംപൊയിൽ പുതുക്കുടി വിജയന്‍റെ വീട്ടിലെ കിണറിന് ആൾമറ നിർമ്മിക്കുന്നതിനിടെയാണ്​ അപകടം. കിണറിനു മുകളിൽ പലകയിട്ട് പണി എടുക്കവേ വക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. കിണറിൽ ഒരാൾ പൊക്കത്തിൽ വെള്ളമുണ്ട്. നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം കിണറിൽ നിന്നും ശ്രീനിവാസനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

ഭാര്യ: ഷീല. മക്കൾ: ശ്രീകാന്ത്, ശ്രീ ചന്ദന.

Tags:    
News Summary - man died when the edge of the well collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.