Posted On
date_range Updated On
date_range പിതാവും മകളും കിണറ്റില്‍ വീണുമരിച്ചു
പാലക്കാട്: കൊഴിഞ്ഞാംപാറയില്‍ അച്ഛനും മകളും കിണറ്റില്‍ വീണുമരിച്ചു. കിണറ്റില്‍ വീണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അച്ഛനും അപകടത്തിൽ പെട്ടത്. കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള നടുപ്പുണിയില്‍ ധര്‍മലിംഗം, മകള്‍ ഗായത്രി (22) എന്നിവരാണ് മരിച്ചത്.
മകള്‍ ഗായത്രിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ധര്‍മലിംഗവും അപകടത്തില്‍പെട്ടത്. മകൾ കിണറ്റിൽ ചാടുകയായിരുന്നുവെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഗായത്രിയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.