Posted On
date_range Updated On
date_range കോഴിക്കോട് ബസിനടിയിൽ കുടുങ്ങിയ കാൽനടയാത്രക്കാരി മരിച്ചു; അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങിയോടി
കോഴിക്കോട്: മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ ബാലുശ്ശേരി സ്വദേശി ഷൈനി മരിച്ചു. മുക്കം - കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് ഇവരെ ഇടിക്കുകയായിരുന്നു.
അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങിയോടി. വാഹനത്തിനടിയിൽ അകപ്പെട്ട ഷൈനിയെ പിന്നീട് മറ്റൊരു ഡ്രൈവർ എത്തി ബസ് പിന്നോട്ടെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്കിടെയാണ് മരണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.