Posted On
date_range Updated On
date_range ബംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ കാസർകോട് സ്വദേശി മരിച്ചു
ബംഗളൂരു: ബംഗളൂരു സില്‍ക്ക് ബോര്‍ഡ് ബ്രിഡ്ജില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസർകോട് തെരുവത്ത് ശംസ് വീട്ടില്‍ മുസദ്ദിഖിന്റെ മകന്‍ മജാസ് (34) ആണ് മരിച്ചത്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു മജാസ്. ബുധനാഴ്ച പുലർച്ചെ രണ്ടിന് മടിവാളയിൽ നിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മേൽപ്പാലത്തിലാണ് അപകടം ഉണ്ടായത്.
എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോവും. ഭാര്യ: മുംതാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.