1. അപകടത്തെതുടർന്ന് ജോർജുകുട്ടി സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിച്ചപ്പോൾ. 2. ജോർജുകുട്ടി ജെയിംസ്
ബംഗളൂരു: ഗുണ്ടൽപേട്ടക്ക് സമീപം ബേഗൂരിൽ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. കണ്ണൂർ ഉദയഗിരി ആലക്കോട് താബോർ കാപ്പിളിപറമ്പിൽ ജെയിംസ് വർക്കിയുടെ മകനും ബംഗളൂരുവിലെ എം.എസ്. രാമയ്യ ആയുർവേദ ആശുപത്രിയിലെ തെറാപ്പിസ്റ്റുമായ ജോർജുകുട്ടി ജെയിംസ് (37) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11.30ഓടെ ഗുണ്ടൽപേട്ട് കഴിഞ്ഞ് ബേഗൂരിൽ തകലൂർ ഗേറ്റിന് സമീപമാണ് അപകടം. ബംഗളൂരുവിലേക്ക് റോയൽ എൻഫീൽഡ് ബൈക്കിൽ വരുന്നതിനിടെ എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് ബൈക്ക് പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്ന കനകപുര സ്വദേശികളായ ശേഖർ, സൗന്ദര്യ എന്നിവരെ പരിക്കുകളോടെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോർജുകുട്ടിയുടെ മൃതദേഹം ബേഗൂർ ഗവ. ആശുപത്രിയിൽനിന്നും തുടർ നടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.