Posted On
date_range Updated On
date_range കാർ നിറുത്തിയിട്ട ടിപ്പർ ലോറിയിൽ ഇടിച്ചുതകർന്ന് ഒരു മരണം
മംഗളൂരു: ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ മംഗളൂരു ഹൊസബെട്ടുവിൽ കാർ നിറുത്തിയിട്ട ടിപ്പർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു.കാർ ഡ്രൈവർ സി.വി.അർജ്ജുൻ(37) ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന മുഹമ്മദ് ഫിസാൻ, അനിരുദ്ധ് നായർ എന്നിവർ പരുക്കേറ്റ് ആശുപത്രിയിലാണ്.
തമിഴ്നാട് റജിസ്ട്രേഷൻ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ച് തകർന്നത്.ചതഞ്ഞ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പൊലീസും നാട്ടുകാരും രണ്ടു മണിക്കൂറോളം ശ്രമിച്ചാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.