പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു

തൃത്താല: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു. തൃത്താല ചിറ്റപ്പുറത്ത് വാടകക്ക് താമസിക്കുന്ന മലപ്പുറം ആലങ്കോട് സ്വദേശി അമയിൽ വീട്ടിൽ അബ്ദുറസാഖിന്‍റെ ഭാര്യ സറീന (37) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 11ഓടെയാണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുറസാഖ്, മകൻ സെബിൻ എന്നിവർ ഗുരുതര പരിക്കോടെ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. സംഭവ സമയം വീട്ടിലുണ്ടായിരുന്ന റസാഖിന്റെ മാതാവും മകൾ ജിൻഷീനയും പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു.

Tags:    
News Summary - Housewife dies after cooking gas cylinder explodes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.