Posted On
date_range Updated On
date_range ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു
പന്തളം: ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടറിൽ ഉണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തളം, മുടയൂർക്കോണം, തുണ്ടത്തിൽ ബഥേൽ ഭവനിൽ, ടി.എം. ശാമുവലിന്റെ ഭാര്യ വത്സമ്മ (61) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് 2.30 യോടെ പന്തളം മാവേലിക്കര റൂട്ടിൽ മുട്ടാർ വനിത സൂപ്പർമാർക്കറ്റിനു മുൻവശത്ത് ആയിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന വത്സമ്മയാണ് അപകടത്തിൽ മരിച്ചത്. സ്കൂട്ടറിന്റെ പിന്നിലായിരുന്നു മകൻ ഇരുന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.