നിഖിത കെ. സിബി
Posted On
date_range Updated On
date_range ചെന്നൈയിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു
ചെന്നൈ: ട്രെയിനിടിച്ച് മലയാളി കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ചെന്നൈ താമ്പരം എം.സി.സി കോളജ് ഒന്നാം വർഷ ബി.എസ് സി സൈക്കോളജി വിദ്യാർഥിനിയും കൊല്ലം പുത്തൂർ സ്വദേശിനിയുമായ നിഖിത കെ. സിബിയാണ് (19) മരിച്ചത്.
ഇരുമ്പുലിയൂർ പഴയ റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഹെഡ്ഫോണിൽ സംസാരിച്ച് ട്രാക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്തുതന്നെ മരിച്ചു. ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ് ഇടിച്ചാണ് അപകടം.
ഇരുമ്പുലിയൂരിലെ സ്വകാര്യ ലേഡീസ് ഹോസ്റ്റലിലാണ് നിഖിത താമസിച്ചിരുന്നത്. ഈയിടെ സ്ഥലത്തെ സ്വകാര്യ നഴ്സറി സ്കൂളിൽ പാർട്ട്ടൈം അധ്യാപികയായി ജോലി കിട്ടിയിരുന്നു. ജോലിക്കു പോകവെയാണ് ദുരന്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.