മരം വെട്ടുന്നതിനിടെ കമുക്​ വീണ് പ്രധാനാധ്യാപകൻ മരിച്ചു

കട്ടപ്പന: മരം വെട്ടുന്നതിനിടെ കമുക്​ തലയിൽ വീണ് പ്രധാനാധ്യാപകൻ മരിച്ചു. നെടുംങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻ സ്കൂൾ ഹെഡ്മാസ്റ്റർ എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസ് (48) ആണ്​ മരിച്ചത്​.

ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ഇരട്ടയാറിലെ സ്‌ഥലത്ത്​ വീട് നിർമ്മാണത്തിനായി ചുണ്ട പന മരം മുറിച്ച് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്​. മുറിച്ച പന താഴേക്ക് വീഴുന്നതിനിടെ സമീപത്തുള്ള കമുകിൽ തട്ടി കമുക് കടപുഴകി. ഈ കമുക് തലയിൽ വീണാണ് മരണം സംഭവിച്ചത്.

അപകടമുണ്ടായ ഉടൻ നാട്ടുകാർ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കട്ടപ്പന പോലീസ് മേൽനടപടി സ്വീകരിച്ചു.

Tags:    
News Summary - headmaster died while chopping tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.