Posted On
date_range Updated On
date_range റബ്ബർ തോട്ടത്തിൽ സ്ഥലം ഉടമയെ തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി
കുഴിത്തുറ: അരുമനയ്ക്ക് സമീപം മഞ്ഞാല്മൂട്, താന്നിമൂടിൽ സ്വന്തം റബ്ബർ തോട്ടത്തിൽ തീപിടിച്ച് മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി. മാലയ്ക്കോട് ചിറക്കര സ്വദേശി റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ പ്രസന്നകുമാർ (63) ആണ് മരിച്ചത്. അരുമന പൊലീസ് സംഭവ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ മരിച്ചയാളുടെ താണ് തോട്ടം എന്ന് അറിയാൻ കഴിഞ്ഞു. റബ്ബർ തോട്ടത്തിലെ തീപ്പിടുത്തം അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ദേഹത്ത് തീപടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ബിന്ദു. ഒരു മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.