Posted On
date_range Updated On
date_range പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു
ചേർത്തല: ചേർത്തലയിൽ പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു. മായിത്തറ കുറുപ്പം വീട്ടിൽ രവീന്ദ്രന്‍റെ മകൻ നവീൻ (27) ആണ് മരിച്ചത്.
ദേശീയപാതയിൽ ചേർത്തല തങ്കിക്കവലയിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മുന്നിൽ പോയ മിനിലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് നവീൻ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീനെ ചേർത്തല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫെബ്രുവരി രണ്ടിന് നവീന്‍റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിലെ ഇലക്ട്രീഷ്യനായ നവീൻ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മിനി കുമാരി മാതാവും, ദക്ഷിണാഫ്രിക്കയിലുള്ള പ്രവീൺ സഹോദരനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.